ബംഗളൂരു: പ്രമുഖരായ 15 പേരെ വധിക്കുമെന്ന് അജ്ഞാതഭീഷണിക്കത്ത്. മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, നടന്‍ ചേതന്‍, പ്രകാശ് രാജ്, നിജഗുണാനന്ദ സ്വാമി, വൃദ്ധാകാരാട്ട്, എന്നിവരുള്‍പ്പെടെയുള്ളവരെ വധിക്കുമെന്നാണ് ഭീഷണി. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചത്.
15 പേരെയും ജനുവരി 29-ന് വധിക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ചയാണ് നിജഗുണാനന്ദ സ്വാമിക്ക് ഭീഷണിക്കത്ത് തപാലില്‍ ലഭിച്ചത്. സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29-ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാന്‍ നിജഗുണാനന്ദ സ്വാമിയോട് ആവശ്യപ്പെടുകയാണ് കത്തില്‍.
ഭീഷണിക്കത്ത് ലഭിച്ചതോടെ സ്വാമി സംഭവം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് ഭീഷണിക്കത്ത് കൈമാറി പരാതി നല്‍കിയതായി സ്വാമി അറിയിച്ചു.
മുന്‍ ബജ്റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എംഎല്‍എ ബിടി ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെഎസ് ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവരാണ് വധിക്കുമെന്ന് അറിയിച്ച മറ്റുള്ളവര്‍.