ലഡാക്ക്: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
ലഡാക്കില്‍ സേന ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തണുത്ത കാലാവസ്ഥയില്‍ രാജ്യത്തെ സേവിക്കുന്ന ഈ സൈനികരെ ഹിമാലയത്തിലെ ധീര സൈനികര്‍ എന്ന് അര്‍ത്ഥം വരുന്ന ‘ഹിംവീര്‍സ്’ എന്നാണ് വിളിക്കുന്നത്. സൈനികര്‍ ‘ഭാരത് മാതാ കി ജയ്’, ‘വന്ദേമാതരം’ തുടങ്ങി ദേശസ്നേഹ മുദ്രാവാക്യങ്ങളും വിളിച്ചു.