ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. തുടര്‍ന്ന് മോഡി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കര-നാവിക-വ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാകും രാജ്പഥില്‍ നടക്കുക. ഇതോടെ കനത്തസുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആറുതലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.
ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ 22 ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. കേരളം, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
Delhi: PM Modi leads the nation in paying tributes to the fallen soldiers, by laying a wreath at National War Memorial. Chief of Defence Staff Gen Bipin Rawat, Army Chief Gen Naravane, Navy Chief Admiral Karambir Singh, Air Force Chief Air Marshal RKS Bhaduria present pic.twitter.com/DopNkALhVA
— ANI (@ANI) January 26, 2020
Discussion about this post