ഗുവാഹത്തി: അസമിലെ ദിബ്രുഗഢില്‍ രണ്ടിടങ്ങളില്‍ സ്ഫോടനം നടന്നു. ഇന്ന് രാവിലെ എന്‍എച്ച് 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് സമീപമായിട്ടാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ആളപായമില്ല.
രണ്ടാമത്തെ സ്ഫോടനം ഉണ്ടായത് ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ്. അതേസമയം ഈ രണ്ട് സ്ഫോടനങ്ങള്‍ നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നാണ് അസം ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത് പറഞ്ഞത്. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Assam DGP Bhaskar Jyoti Mahant: We have received the information about the explosion in Dibrugarh. An investigation has begun, it is being probed that who is involved in this. https://t.co/jIIToDOLlZ
— ANI (@ANI) January 26, 2020
Discussion about this post