ന്യൂഡല്‍ഹി: വിവാഹത്തിന് നിരവധി ആചാരങ്ങളാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ക്കുള്ളത്. എന്നാല്‍ വളരെ വ്യത്യസ്തമായി വിവാഹിതരായ സ്ത്രീകള്‍ക്ക് മണിപ്പൂരില്‍ നടത്തുന്ന ആഘോഷമാണ് നിംഗോള്‍ ചക്കൗബ.
പേര് പോലെ തന്നെ വളരെ രസകരമാണ് ആഘോഷവും. വിവാഹം കഴിച്ചയച്ച പെണ്മക്കളോടുള്ള സ്നേഹവും മമതയും കാണിക്കുന്നതിനായാണ് ഈ ആഘോഷം. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ആഘോഷമാണ് ഇത്. നിംഗോള്‍ എന്നാല്‍ വിവാഹിതരായ പെണ്മക്കളെന്നും ചക്കൗബയെന്നാല് സ്വന്തം വീട്ടിലേക്ക് വിരുന്നിനുള്ള ക്ഷണമെന്നുമാണ് അര്‍ത്ഥമാക്കുന്നത്. കുടുംബബന്ധങ്ങളുടെ ദൃഡത ഊട്ടിയുറപ്പിക്കുന്നതില്‍ ഈ ആഘോഷം ഏറെ പ്രാധാന്യമുള്ളതാണ്.
ഇനി ചടങ്ങുകള്‍ എന്തെന്ന് അറിയേണ്ടെ…
നിംഗോള്‍ ചക്കൗബ ആഘോഷ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മാതാപിതാക്കളെ കാണുന്നതിനായി പെണ്മക്കള് സ്വന്തം വീട്ടിലേക്ക് വരും. വിഭവസമൃദ്ധമായ ഭക്ഷണം അവര്‍ക്കായി അവിടെ ഒരുക്കിയിരിക്കും. ഭക്ഷണത്തിന് ശേഷം നല്കായി മാതാപിതാക്കളും സഹോദരങ്ങളും അവര്‍ക്കായി സമ്മാനങ്ങള്‍ കരുതി വെച്ചിട്ടുണ്ടാവും. എന്നാല്‍ ആഘോഷങ്ങള്‍ തീര്‍ന്നില്ല. ഭക്ഷണശേഷം പാട്ടും ഡാന്‍സും ഉണ്ട്….
Discussion about this post