പട്‌ന: വിദ്യാര്‍ത്ഥിനികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഒരു കോളേജ്. പട്‌നയിലെ ജെഡി വുമണ്‍ കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ ചുമത്തുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഡ്രസ് കോഡ് പ്രകാരം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളജില്‍ വരാന്‍ പാടുള്ളൂ എന്നും ബുര്‍ഖ ധരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ചകളില്‍ ഇളവുണ്ട്.
ബുര്‍ഖ ധരിക്കരുതെന്ന് അറിയിച്ച കോളേജിന്റെ പുതിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ ശ്യാമ റോയ് രംഗത്തെത്തി. ബുര്‍ഖ എന്ന് പ്രത്യേകമായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും ഡ്രസ് കോഡ് ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശിച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.