ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മയുടെ അപേക്ഷ ഡല്‍ഹി കോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹര്‍ജിക്കായി സമര്‍പ്പിക്കാനുള്ള രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്ന് ആരോപിച്ച് വിനയ് ശര്‍മ്മയുടെ അഭിഭാഷകന് സമര്‍പ്പിച്ച അപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.
വിനയ് ശര്‍മ്മ വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും അഭിഭാഷകന് കോടതിയില്‍ ആരോപിച്ചു. എന്നാല്‍ എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് തുടര്‍ ഉത്തരവ് നല്‍കാതെ വിനയ് ശര്‍മ്മയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന് ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
Discussion about this post