മുംബൈ: ഹിന്ദി ടെലിവിഷന്‍ താരം സേജല്‍ ശര്‍മ്മ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍. സേജലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സേജല്‍ ആത്മഹത്യ ചെയ്തതാണെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദയ്പൂര്‍ സ്വദേശിയായ സേജലല് 2017ലാണ് അഭിനയം ആരംഭിച്ചത്. ‘ദില്‍ തോ ഹാപ്പി ഹേ ജി’ എന്ന സീരിയലിലൂടെയാണ് സേജല്‍ ശ്രദ്ധേയയാവുന്നത്. ഈ സീരിയല്‍ അവസാനിച്ചതിന് ശേഷം സേജല്‍ വിഷാദത്തിലായിരുന്നു എന്ന് ഇവരുടെ ചില അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യ കുറിപ്പില്‍ സേജല്‍ തന്റെ മരണത്തിന്റെ കാരണം രേഖപ്പെടുത്തുന്നതിങ്ങനെ. ആരും തന്റെ മരണത്തിനുത്തരവാദി അല്ല എന്നാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post