ഭോപ്പാല്‍: വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്ക്കളങ്കരൊന്നും അല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്ന് ബിജെപി വനിതാ നേതാവിന്റെ പ്രസ്താവന. മീ ടൂ ക്യാംപെയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവര്‍ത്തകയ്ക്ക് എതിരെയായിരുന്നു മധ്യപ്രദേശ് മഹിളാ മോര്‍ച്ചാ അധ്യക്ഷ ലതാ ഖേല്‍ക്കറിന്റെ ഈ പ്രസ്താവന.
കുറ്റം ആരോപിച്ചവരും എംജെ അക്ബറും മാധ്യമ പ്രവര്‍ത്തകരായിരുന്നു. എല്ലാവരുടേയും കൈയ്യില്‍ തെറ്റുണ്ടെന്നും മീ ടൂ ക്യാംപെയിനിനെ സ്വാഗതം ചെയ്യുന്നുവെന്നും ലതാ ഖേല്‍ക്കര്‍ പറഞ്ഞു. പീഡനത്തിനെതിരായി സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അത് ധൈര്യം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ഇപ്പോഴാണോ അവര്‍ക്ക് പീഡനമാണെന്ന് മനസ്സിലാകുന്നതെന്നും അവര്‍ ചോദിച്ചു.
പാര്‍ട്ടി നേതൃത്വമാണ് അക്ബറിന്റെ രാജി തീരുമാനിക്കേണ്ടതെന്നും എന്നാല്‍ സമാനമായ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായിരുന്നുവെങ്കില്‍ ഞാന്‍ രാജി ആവശ്യപ്പെട്ടേനെ എന്നും അവര്‍ പറഞ്ഞു.
Discussion about this post