ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ സിഎഎ സിലബസില്‍ ഉള്‍പ്പെടുത്തി ലക്‌നൗ സര്‍വകലാശാല. ലക്‌നൗ സര്‍വകലാ ശാലയുടെ പൊളിറ്റിക്കല്‍ വിഭാത്തിലെ സിലബസിലാണ് സിഎഎ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സമകാലീക രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയമായത് കൊണ്ടാണ് സിഎഎ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് ലക്‌നൗ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ശശി ശുക്ല പറഞ്ഞു. എന്താണ് സിഎഎ, എന്തുകൊണ്ട് സിഎഎ, എങ്ങനെ അത് നടപ്പാക്കും തുടങ്ങിയ കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശശി ശുക്ല പറഞ്ഞു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയില്‍ എത്തി ആറുവര്‍ഷം ഇവിടെ കഴിഞ്ഞവര്‍ക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് നിയമ പ്രകാരം പൗരത്വം ലഭിക്കുക.