ന്യൂഡല്‍ഹി; ബിജെപി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനന്‍ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഇയാള്‍ വിവാദ പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ”പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം ഷഹീന്‍ ബാഘിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാക്കിസ്ഥാന്‍ നിര്‍മ്മിക്കെപ്പെടുന്നുണ്ട്… ഷഹീന്‍ ബാഘ്, ചന്ദ് ബാഘ്, ഇന്റര്‍ലോക്. നിയമം പാലിക്കുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു” – കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
”പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം ഷഹീന്‍ ബാഘിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാക്കിസ്ഥാന്‍ നിര്‍മ്മിക്കെപ്പെടുന്നുണ്ട്… ഷഹീന്‍ ബാഘ്, ചന്ദ് ബാഘ്, ഇന്റര്‍ലോക്. നിയമം പാലിക്കുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു” – കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റില്‍ ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടലാണെന്നും കപില്‍ മിശ്ര കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംഭവത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രയക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.