ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരി വാളിനെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുല്‍ ഗാന്ധിയും കെജരിവാളും സംസാരിക്കുന്നത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാഷയിലാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റാലിയിലാണ് അമിത് ഷായുടെ ഇക്കാര്യം പറഞ്ഞത്. ‘ഏകദേശം നാലര വര്‍ഷമായി ഡല്‍ഹിയുടെ വികസനത്തെ മോഡി എതിര്‍ക്കുകയാണെന്ന് കെജരിവാള്‍ പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഡല്‍ഹിയിലെ എല്ലാ വികസനത്തിന്റെയും ഖ്യാതി തനിക്കാണെന്ന് പറയുകയാണ് കെജരിവാളെന്ന് അമിത് ഷാ പറയുന്നു. 2015ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കെജരിവാള്‍ തോറ്റെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമെന്ന പേരില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കലാപമുണ്ടാക്കുകയായിരുന്നു. അവര്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ രാജ്യതലസ്ഥാനത്ത് ജീവിക്കുന്നത് സുരക്ഷിതമല്ലാതെയാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുലും കെജരിവാളും ചെയ്യുന്നതെന്നും അമിത് ഷാ ആരോപിച്ചു.