മോഡിയുടെ ജനപിന്തുണ കുറയുന്നു; ജനപിന്തുണയില്‍ മൂന്ന് ശതമാനം ഇടിവെന്ന് സര്‍വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപിന്തുണയില്‍ ഇടിവ് വന്നുവെന്ന് സര്‍വേ ഫലം. 2019 ഓഗസ്റ്റില്‍ നിന്ന് 2020 ജനുവരി വരെ നടത്തിയ സര്‍വേയിലാണ് മോഡിയുടെ ജന പിന്തുണ കുറയുന്നതായി വ്യക്തമാകുന്നത്. മോഡിയുടെ ജനപിന്തുണയില്‍ മൂന്ന് ശതമാനം ഇടിവാണ് സംഭവിച്ചത്. ഇന്ത്യാടുഡേ-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

2019 ഓഗസ്റ്റിന് മുന്നേ 37 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്ന മോഡിക്ക് ഇപ്പോള്‍ അത് മൂന്ന് ശതമാനം കുറഞ്ഞ് 34 ശതമാനം ആയി. അതെസമയം രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി ആരെന്ന അഭിപ്രായ സര്‍വേയില്‍ മോഡി തന്നെയാണ് ഇപ്പോഴും മുന്നില്‍.

16 ശതമാനം പേരുടെ പിന്തുണയോടെ ഇന്ദിരാഗാന്ധിയാണ് രണ്ടാമത് എത്തിയത്. കൂടാതെ ഇന്ദിരയുടെ പിന്തുണ 2019നേക്കാള്‍ രണ്ടുശതമാനം വര്‍ധിച്ചതായും കാണാം. 13 ശതമാനം പേര്‍ അടല്‍ ബിഹാരി വാജ്‌പേയിയെ പിന്തുണച്ചു. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ജനപിന്തുണ ഇടിയാന്‍ കാരണമെന്നും സര്‍വേ വിലയിരുത്തുന്നു.

Exit mobile version