കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാനിലും പ്രമേയം

രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു.

ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ട് വരുന്നു. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടു വരുന്നത്. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയ്യാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ബജറ്റ് സെഷനില്‍ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം രാജസ്ഥാന്‍ നിയമസഭ പാസാക്കും. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആകലുതകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭയില്‍ സിഎഎക്കെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപി അറിയിച്ചു.

Exit mobile version