പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിയ പ്രിയ വര്‍മ ആരാണെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിയ വനിത സബ്കലക്ടറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഘങ്ങള്‍ക്ക് പിന്നാലെ സബ്കലക്ടര്‍ പ്രിയ വര്‍മ ആരാണെന്നു തിരയുകയാണ് സോഷ്യല്‍ മീഡിയ.

മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള മംഗലിയാ എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രിയ വര്‍മ സിവില്‍ സര്‍വീസില്‍ എത്തിയത്. 2014ലാണ് സിവില്‍ സര്‍വീസ് നേടിയത്. 2015ല്‍ 21ാം വയസില്‍ ഡിഎസ്പിയായി. 2017ല്‍ വീണ്ടും യുപിഎസ്സി പരീക്ഷ എഴുതിയാണ് പ്രിയ വര്‍മ സബ് കലക്ടറായത്. പ്രിയ വര്‍മയെ പിന്തുണച്ചും വിമര്‍ശിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രിയവര്‍മയുടെ വിഡിയോയ്ക്ക് താഴെ നിങ്ങള്‍ മലയാളിയാണോ എന്നാണ് ചിലരുടെ ചോദ്യം.


ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെയാണ് കലക്ടര്‍ ഓടിച്ചിട്ട് തല്ലിയത്. കലക്ടര്‍ തല്ലി തുടങ്ങിയതോടെ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡില്‍ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ജാഥയായി എത്തിയത്. ഇതോടെയാണ് സബ് കലക്ടര്‍ ഇടപെട്ടത്.

Exit mobile version