ന്യൂഡല്‍ഹി; 2020ലെ ആദ്യ തെരഞ്ഞെടുപ്പാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണം ഊര്‍ജിതമാക്കി മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും ആണ് മുഖ്യ പ്രചാരകര്‍. കോണ്‍ഗ്രസ് പട്ടികയില്‍ ഉള്ളത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്.
ഡല്‍ഹി നിയമസഭയിലെ എഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ഡല്‍ഹിയില്‍ പ്രധാന പോരാട്ടം. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും.
Discussion about this post