ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നലെ അവസാനിച്ചപ്പോള്‍ 1,029 പേര് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിച്ചവരില്‍ 187 പേര് വനിതകളാണ്. ആകെ 1,528 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി വേദിയാവുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് ആംആദ്മി നിഗമനം. അഭിപ്രായ സര്‍വെകളിലും ആം ആദ്മിക്കാണ് മുന്‍തൂക്കം.ബിജെപിയും കോണ്‍ഗ്രസും തുല്യപ്രതീക്ഷയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപിയുടെ പ്രചാരണം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലേറെ പൊതുയോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. അടുത്തുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ഡല്‍ഹിയില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടല്‍. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ്് . പതിനൊന്നിനാണ് വോട്ടെണ്ണല്‍.
Discussion about this post