ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യശരീരത്തില്‍ പുതുതായി കണ്ടെത്തിയ പ്രതിരോധ കോശങ്ങള്‍ക്ക് ഏതുതരം ക്യാന്‍സര്‍ ബാധിച്ച കോശങ്ങളും സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് പറയുന്നത്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേച്ചര്‍ ഇമ്യൂണോളജി എന്ന ജേണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എലികളിലാണ് ഇത് ആദ്യം പരീക്ഷിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടിസെല്ലിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നു.
മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി നിര്‍ണയിക്കുന്നത് രക്തത്തിലെ പ്രതിരോധ കോശങ്ങളുടെ ക്ഷമതയാണ്. പുതുതായി കണ്ടെത്തിയ ടി സെല്ലുകള്‍ക്ക് പ്രതിരോധ കോശം എല്ലാവിധ ക്യാന്‍സര്‍ കോശങ്ങളേയും നിശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ടികോശങ്ങളുടെ പ്രതലത്തിലുള്ള റിസപ്‌റ്റേഴ്‌സിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള (ശ്വാസകോശം, വൃക്ക, രക്തം, ഓവറി തുടങ്ങിയ) ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post