ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അനില്‍ അബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനി രംഗത്ത്.
റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമാണെന്നും കമ്പനി നേരിട്ടാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയതെന്നുമാണ് ഡാസോ കമ്പനി സിഇഒ എറിക് ട്രാപിയര്‍ വ്യക്തമാക്കിയത്. റിലയന്‍സിനെ തെരഞ്ഞെടുക്കുന്നതില്‍ ആരും ഇടപെട്ടിട്ടില്ലയെന്നും, ആരെ പങ്കാളിയാക്കണമെന്ന് കമ്പനിയാണ് തീരുമാനിക്കുകയെന്നും എറിക് കൂട്ടിച്ചെര്‍ത്തു
ഇതിന്റെ പേരിലുളള വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ദീര്‍ഘകാലം ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തണമെന്ന് കമ്പനിക്ക് ആഗ്രഹമുണ്ട് അത് കൊണ്ടാണ് റിലയന്‍സിനെ പങ്കാളിയാക്കിയെന്നും എറിക് പറഞ്ഞു.
Discussion about this post