സൂററ്റ്; മക്കളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവിന്റെ മാതാവ് വരന്റെ പിതാവിനൊപ്പം ഒളിച്ചോടി. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും മക്കള്‍ തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്.
എന്നാല്‍ വിവാഹത്തിനു പത്ത് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വരന്റെ 48 കാരനായ പിതാവ് വധുവിന്റെ 46 കാരിയായ മാതാവിനൊപ്പം നാടു വിട്ടത്. അതേസമയം, ഇരുവരെയും കഴിഞ്ഞ പത്ത് ദിവസമായി കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
വരന്റെ പിതാവിന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ് വധുവിന്റെ അമ്മയെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല ഇരു കൂട്ടരും അയല്‍ വാസികളുമായിരുന്നു.
പ്രതിശ്രുത വരന്റെ അച്ഛന് ടെക്സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്. വധുവിന്റെ മാതാവും വരന്റെ പിതാവും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Discussion about this post