ശ്രീനഗര്‍: മഞ്ഞില്‍ പുതച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍. നിരവധി സഞ്ചാരികളാണ് കാശ്മീരിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതാ ശ്രീനഗറില്‍ മഞ്ഞ് കൊണ്ട് സൂപ്പറൊരു കാര്‍ സൃഷ്ടിച്ചിരിക്കുകയാണ് സുബൈര്‍ അഹമ്മദ് എന്ന കലാകാരന്‍. സുബൈറിന്റെ കാര്‍ ശില്‍പം വന്നതോടെ മഞ്ഞ് കാറിനൊപ്പം സെല്‍ഫിയെടുക്കാനായി പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
‘കുട്ടിക്കാലം തൊട്ടേ ഞാനിത് ചെയ്യാറുണ്ട്. മഞ്ഞ് ഉപയോഗിച്ച് എനിക്ക് എന്തും ഉണ്ടാക്കാനാകും, താജ്മഹല്‍ പോലും’ എന്നാണ് സുബൈര്‍ അഹമ്മദ് പറയുന്നത്. കാര്‍ ആക്‌സസറീസ് ബിസിനസ് ചെയ്യുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടുത്തെ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ്. കനത്ത മഞ്ഞിന് പുറമെ മഴയും കൊടുങ്കാറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിസംബര്‍ 21 ന് ആരംഭിച്ച തണുപ്പ് ജനുവരി 31 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
Discussion about this post