ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി നടന് രജനീകാന്ത്. 1971 ലെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് രജനീകാന്ത് പ്രതികരിച്ചത്.
1971 ല്‍ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് താരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം മധുരയില്‍ പെരിയാറിനെ അപമാനിച്ച രജനീകാന്ത് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകര്‍ താരത്തിന്റെ കോലം കത്തിച്ചിരുന്നു. പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡിവികെ പ്രസിഡന്റ് എം നെഹറുദാസ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Discussion about this post