പാൽ പായ്ക്കറ്റ് മോഷ്ടിച്ച് പോലീസുകാരൻ; കുടുക്കിയത് സിസിടിവി; രോഷംകൊണ്ട് സോഷ്യൽമീഡിയ

നോയിഡ: വിൽപ്പനയ്ക്കായി എത്തിച്ച പാൽ പായ്ക്കറ്റ് മോഷ്ടിച്ച പോലീസുകാരനെ കുടുക്കി സോഷ്യൽ മീഡിയ. പോലീസുകാരന്റെ മോഷണ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് പോലീസുകാരന്റെ ക്രൂരത.

ജനുവരി 19 ന് പുലർച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാൽ പായ്ക്കറ്റുകൾ പോലീസുകാരൻ മോഷ്ടിച്ചത്. പോലീസ് ജീപ്പ് നിർത്തി പോലീസുകാരൻ പെട്ടികളിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച പാൽ എടുക്കുന്നത് വീഡിയോയിൽ കാണാം. പാൽ പായ്ക്കറ്റുകൾ എടുത്ത് ഇയാൾ പോലീസ് ജീപ്പിലിരിക്കുന്നയാൾക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പോലീസുകാരന്റെ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version