ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എൻഡിഎ സർക്കാരിന് സത്പ്രവർത്തികൾ ചെയ്യാൻ ഫണ്ടില്ലാത്ത പ്രശ്നമില്ലെന്നും എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മാർഗദർശിയാകാൻ കഴിവുള്ള ഒരാൾ പോലുമില്ലാത്തതാണ് സർക്കാരിന്റെ പ്രശ്നമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. നിലവിൽ സർക്കാരിന് പണത്തിനോ ഫണ്ടിനോ ഒരു യാതൊരു ക്ഷാമവുമില്ല. എന്നാൽ അതിനായി പ്രവർത്തിക്കുന്നവർക്ക് തീരുമാനമെടുക്കാനുള്ള കഴിവില്ലാത്തതാണ് പ്രശ്നം. നെഗറ്റിവിറ്റിയോടെയാണ് പ്രവർത്തികളിൽ ഏർപ്പെടുന്നത്. നാഗ്പൂരിൽ നടന്ന പരിപാടിയ്ക്കിടെയാണ് വിമർശനവുമായി ഗഡ്ഗരി രംഗത്തെത്തിയത്.
കഴിഞ്ഞ 5 വർഷത്തിനിടയിൽ ഞാൻ 17 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടത്തിയത്. ഈ വർഷം 5 ലക്ഷം കോടി രൂപയുടെ പ്രവൃത്തി നടത്താനാകുമെന്നാണ് ഞാൻ കരുതുന്നതെന്നും ഗഡ്ഗരി പറഞ്ഞു.
ഈ ഗവൺമെന്റിന് പണത്തിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല. എന്നാൽ കാര്യങ്ങൾ ചെയ്യാനും തീരുമാനങ്ങളെടുക്കാനുമുള്ള മാനസികാവസ്ഥയും അത്തരമൊരു ഉദ്ദേശവും ചങ്കൂറ്റവുമാണ് ഇല്ലാതെ പോയി. തീരുമാനങ്ങളെടുക്കുന്നതിലുള്ള നിഷേധാത്മക മനോഭാവവും ധൈര്യക്കുറവുമാണ് സർക്കാരിന്റെ പ്രധാന പോരായ്മയെന്നും നിതിൻ ഗഡ്ഗരി പറഞ്ഞു.
Discussion about this post