കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫുട്ബോള്‍ മത്സരത്തിനിടെയും പ്രതിഷേധം. ഐ-ലീഗില്‍ ഞായറാഴ്ച മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഗാലറിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബാനറുകള്‍ ഉയര്‍ന്നത്.
രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ഫുട്ബോളിലേക്കും പ്രതിഷേധം വ്യാപിച്ചത്. ബംഗാളി ഭാഷയിലെഴുതിയ കൂറ്റന്‍ ബാനറുകളാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്.
‘രക്തം കൊടുത്ത് വാങ്ങിയ മണ്ണാണിത്, അല്ലാതെ രേഖകള്‍ നല്കിയിട്ടല്ല’, എന്നതായിരുന്നു ഒരു ബാനറിലെ വാക്കുകള്‍. ‘ബംഗാള്‍ എവിടെ നിന്റെ എന്‍ആര്‍സി’? ഈ ചോദ്യത്തിന് ‘ഗോ എവേ’ എന്ന് മറുപടിയും മറ്റൊരു ബാനറില്‍ ഇങ്ങനെയാണ് കുറിച്ചത്.
Discussion about this post