ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചു.അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്.
1575-ല്‍ അലഹബാദിന് ലഭിച്ച ഈ പേര് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രയാഗ്രാജ് എന്നാക്കി മാറ്റുകയായിരുന്നു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ചെയ്ത തെറ്റുകള്‍ തിരുത്താനാണ് ചരിത്ര നഗരമായ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതെന്ന് സര്‍ക്കാരിനെ ന്യായീകരിച്ച് ബിജെപി വ്യക്തമാക്കി.
യോഗി സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും തകര്‍ക്കുകയുമാണെന്ന് പ്രതിപക്ഷവും, പണ്ഡിതന്മാരും ചരിത്രകാരന്മാരും വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതി യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് ഹരജിയില്‍ പറയുന്നു.
Discussion about this post