മുന്‍വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് ഈ വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി ബിജെപി. 2019 സാമ്പത്തിക വര്‍ഷത്തില്‍ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാര്‍ട്ടി, മുന്‍വര്‍ഷത്തില്‍ നിന്നും ഇരട്ടിയിലധികം രൂപയാണ് സമ്പാദിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്ക് പുറത്തുവിട്ടത്. തൊട്ടുതാഴെയുള്ള അഞ്ച് പാര്‍ട്ടികള്‍ നേടിയതിനേക്കാള്‍ ഇരട്ടിയിലധികമാണ് ബിജെപിയുടെ വരുമാനം.
2017-18 വര്‍ഷം 10 ബില്യന്‍ രൂപയാണ് ബിജെപിയുടെ വരുമാനം. ഇത് തൊട്ടടുത്ത വര്‍ഷം 24.10 ബില്യണായി ഉയര്‍ന്നു. വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും (14.50 ബില്യണ്‍) ഇലക്ട്രല്‍ ബോണ്ട് വഴിയാണ് ബിജെപി നേടിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 9.28 ബില്യണാണ് വരുമാനം. എന്നാല്‍ വരുമാന വര്‍ധനവിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്. മുന്‍ വര്‍ഷത്തെ 50 മില്യണില്‍ നിന്നും 1.92 ബില്യണായി പാര്‍ട്ടി വരുമാനം ഉയര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷത്തില്‍ നിന്നും 3.7 ശതമാനത്തിന്റെ ഇടിവാണ് സിപിഎമ്മിന്റെ വരുമാനത്തിലുണ്ടായിട്ടുള്ളത്.
Discussion about this post