ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ ഭേദഗതി ഭരണഘാടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജിയിൽ വിശദീകരണം ചോദിച്ച് കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം കേന്ദ്ര സർക്കാറിന് കോടതി നൽകിയിട്ടുണ്ട്. ഡോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
എൻഐഎ നിയമവുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നത് എന്ന നിയമത്തിലെ ഭാഗത്ത് അത് എന്തെല്ലാമാണെന്ന് വിവരിക്കുന്നില്ല. ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ അനുമതിയില്ലാത്തെ കേസ് എടുക്കാനും അന്വേഷിക്കാനും എൻഐഎയ്ക്ക് അനുമതി നൽകിയത് ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുന്നത്.
Discussion about this post