ന്യൂഡൽഹി: രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന ശകോടീശ്വരന്മാർ കൈവശം വെയ്ക്കുന്നത് 953 ദശലക്ഷം ജനങ്ങളുടെ കൈയ്യിലുള്ള മൊത്തം സമ്പത്തിന്റെ നാലിരട്ടി സ്വത്തെന്ന് പഠനം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ 70 ശതമാനം ആളുകളുടെ കയ്യിലുള്ളതിലേക്കാൾ നാലിരട്ടി സ്വത്താണ് വെറും ഒരു ശതമാനം ആളുകളുടെ കയ്യിലുള്ളതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക അസമത്വത്തെകുറിച്ച് പരാമർശിക്കുന്നത് വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്‌സ് ഗ്രൂപ്പ് ഓക്‌സ്ഫാം നടത്തിയ പഠനത്തിലാണ്. വാർഷിക ബഡ്ജറ്റുകൾക്ക് നീക്കി വക്കുന്ന തുകയേക്കാൾ അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സ്വത്തെന്നും പഠനം വ്യക്തമാക്കുന്നു. അന്തർദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലുള്ളതെന്നാണ് പഠനത്തിൽ വിശദീകരിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അമ്പതാം വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് പഠനം നടത്തിയത്.
ഇത്തവണത്തെ വാർഷിക സമ്മേളനം വരുമാനം, ലിംഗ സമത്വം എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. 2019ൽ പാവപ്പെട്ടവരും പണക്കാരും തമ്മിൽ സ്വത്തിന്റെ കാര്യത്തിലുള്ള അന്തരം ഭീമമായി വർധിച്ചെന്നും പഠനം വ്യക്തമാക്കുന്നു.
The @wef Annual Meeting 2020🌏will take place 21-24 January. Join in the conversation using #wef20, tag us in your posts and find out more about the event themes here: https://t.co/omHTOTN4fz
— World Economic Forum (@wef) January 10, 2020