ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന് ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന് ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതുകൊണ്ട് തന്നെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പവന് ഗുപ്തയുടെ ഈ ആവശ്യം നേരത്തേ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് രാവിലെ പത്തരക്ക് ഹര്‍ജി പരിഗണിക്കുന്നത്.
നിര്‍ഭയ കേസിലെ മറ്റൊരു കുറ്റവാളി മുകേഷ് സിംഗിന്റെ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെയും തൂക്കിക്കൊല്ലാനാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
Discussion about this post