ധാക്ക: പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിയെയും വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പൗരത്വ നിയമ ഭേദഗതി അനാവശ്യമാണ്. എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം. സിഎഎ-എന്‍ആര്‍സി വിഷയത്തില്‍ ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രതികരിക്കുന്നത്.
Discussion about this post