ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കും പുറമെ രാജസ്ഥാനും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും.
കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമദ് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്ന നിലപാടിലാണ് ഹൈകമാന്‍ഡ്.
ബിഎസ്പിയില് നിന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന എംഎല്‍എ വാജിബ് അലി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കും.
പൗരത്വ നിയമത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയാണ്. അതേ സമയം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യ കക്ഷിയായ ശിവസേന പ്രമേയത്തെ എതിര്‍ക്കുമോയെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്.
Discussion about this post