ഡെറാഡൂൺ: ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നിന്നും ഉർദു ഭാഷ പുറത്തേക്ക്. റെയിൽവേ സ്റ്റേഷനുകളിലെ ഉർദു നെയിം ബോർഡുകൾ മാറ്റി സംസ്കൃതത്തിലുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഡെറാഡൂൺ, ഹരിദ്വാർ, റൂർക്കേ റെയിൽവേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തിൽ ബോർഡുകൾ മാറ്റുക.
നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഉർദു എന്നീ ഭാഷകളിലാണ് ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളിൽ നെയിം ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഉറുദു നീക്കം ചെയ്ത് സംസ്കൃതത്തിലേക്ക് മാറ്റാനാണ് പുതിയ നിർദേശം.
2010ൽ ഉത്തരാഖണ്ഡിന്റെ രണ്ടാം ഭാഷയായി സംസ്കൃതം തെരഞ്ഞെടുത്തിരുന്നു. തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾ റെയിൽ ഉദ്യോഗസ്ഥർ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റേഷനുകളിൽ നിന്ന് ഉറുദു പേര് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post