ബാംഗ്ലൂര്‍: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള സംവാദത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറാണെന്നും, സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പരത്തുകയാണ്. പാകിസ്ഥാനില്‍ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന് കൊന്നൊടുക്കുകയാണ്. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു.
ജെഎന്‍യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post