തിരുവനന്തപുരം: രാജ്യത്തെ ഫെഡറല്‍ ഘടന തകര്‍ക്കാനുള്ള ആദ്യ ശ്രമമാണ് കാശ്മീരില്‍ നടന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നുവെന്നും കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാണെന്നും തരിഗാമി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെയും അതിനെത്തുടര്‍ന്നുണ്ടായ നടപടികളിലൂടെയും രാജ്യത്തെ ഫെഡറല്‍ ഘടന തകര്‍ക്കാനുള്ള ആദ്യ ശ്രമമാണ് കാശ്മീരില്‍ നടന്നത്. ഭരണ ഘടനയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ ഗവര്‍ണര്‍മാരും ഭാഗമാകുന്നു. കേരളത്തില്‍ ഇത് കൂടുതല്‍ പ്രകടമാണ്. ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്- തരിഗാമി അഭിപ്രായപ്പെട്ടു.
ജമ്മു കാശ്മീര്‍ ഇപ്പോള്‍ വലിയ തടവറയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. കാശ്മീരിലെ ജനതക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. ഭരണഘടന കുഴിച്ചുമൂടാനുള്ള ശ്രമമായിരുന്നു കാശ്മീരിലെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post