ഉത്തര്‍പ്രദേശില്‍ കത്തികരിഞ്ഞ സ്ത്രീയുടെ മൃതദേഹം ചെറുവള്ളത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കത്തികരിഞ്ഞ സ്ത്രീയുടെ മൃതദേഹം ചെറുവള്ളത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൂന്ന് ഒഴിഞ്ഞ കാട്രിഡ്ജുകള്‍ കണ്ടെത്തി. മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉത്തര്‍പ്രദേശിലെ ബിജിനോര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭംവം നടന്നത്. സംഭവസ്ഥലത്ത് നിന്നും ഒഴിഞ്ഞ കാട്രിഡ്ജുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്ത്രീയ്ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഡിഎന്‍എ പരിശോധന വഴി കണ്ടെത്താമെന്നാണ് പോലീസ് കരുതുന്നതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാല്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version