മുംബൈ: കുറ്റവാളിയും അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി പിടിയില്‍. കാണ്‍പൂരില്‍ വെച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ പരോളിരിക്കെ രക്ഷപ്പെടുകയായിരുന്നു. 1993ലെ മുംബൈ സ്ഫോടന കേസടക്കം നിരവധി കേസുകളിലെ പ്രതയാണ് ജലീസ് അന്‍സാരി.
സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ വിവരം അറിയുന്നത്.
രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജലീസ് പരോളിനിറങ്ങിയത്. പരോള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 10.30നും 12നും ഇടയില്‍ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല.
തുടര്‍ന്ന് ഇയാളുടെ മകന് കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഇതോടെയാണ് മുങ്ങിയ വിവരം മനസിലായത്. മകന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Discussion about this post