ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്കി. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി. രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പോലീസിന് പുതിയ അധികാരം നല്‍കിയിരിക്കുന്നത്.
ഒരു വ്യക്തി ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ ദേശീയ സുരക്ഷാപ്രകാരം അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാനും ആളുകളെ തടഞ്ഞുവെക്കാനുമുള്ള അധികാരവും ഡല്‍ഹി പോലീസിന് നല്കി.
ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ അധികാരം നല്‍കിയതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നും ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ടെന്നും ഡല്‍ഹി പോലീസ് പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ അധികാരം ലഭിച്ചതിനാല്‍ നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
Discussion about this post