മുംബൈ: മുംബൈയിൽ നടിമാരേയും അവതാരകരായ പെൺകുട്ടികളേയും കുരുക്കിലാക്കി പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്ധേരിയിൽ സിറ്റി പോലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ്വൻ പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ എത്തിച്ച് നൽകിയിരുന്ന ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ നവീൻ കുമാർ പ്രേംലാൽ ആര്യയും അറസ്റ്റിലായ സംഘത്തിലുണ്ട്. അന്ധേരി മേഖലയിൽ ഫൈവ് സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ ടിവി-സീരിയൽ അഭിനേതാക്കളായ മൂന്ന് പെൺകുട്ടികളെ പോലീസ് രക്ഷിച്ചു.
ഇവിടെ നടത്തിയ റെയ്ഡിനു പിന്നാലെ പെൺകുട്ടികളെ പെൺവാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയായ പ്രിയ ശർമ(29)എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണ് പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി നടത്തിപ്പുകാരിയാണ് പ്രിയ ശർമ്മയെന്നും പോലീസ് പറഞ്ഞു. പ്രമുഖ ഷോയിലെ അവതാരക, മറാത്തി സീരിയലിൽ അഭിനയിച്ച പെൺകുട്ടി, വെബ് സീരിസ് താരമായ പെൺകുട്ടി എന്നിവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ പ്രിയയ്ക്കെതിരേ കേസ് ഫയൽ ചെയ്തു അന്വേഷണം ആരംഭിച്ചു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post