ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം. വരുന്ന അധ്യയന വര്‍ഷം മുതല്‍ പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി. ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മതിയെന്ന താരുമാനം കുട്ടികള്‍ക്ക് വളരെ ആശ്വാസമാണെന്ന് നിലവില്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഇത്തവണ പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനല്‍കിയിരുന്നു. വരുംവര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.
ഈ ഇളവിന് പുറമെ ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കുംകൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ പരീക്ഷയില്‍ വിജയിക്കും
2019ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. 40 വൊക്കേഷണല്‍ വിഷയങ്ങള്‍ക്കുപുറമേ, ടൈപ്പോഗ്രഫി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷന്‍സ്, ഗ്രാഫിക്സ്, ഓഫീസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തും.
Discussion about this post