ന്യൂഡല്‍ഹി: നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികളാണെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്.
ഏറ്റവും കൂടുതല്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടുയത് ഗുജറാത്തില്‍ നിന്നാണ്. രണ്ടാം സ്ഥാനം ബംഗാളിനാണ്. 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കുന്നതില്‍, കള്ളനോട്ടുകള്‍ പുറത്തിറക്കുന്നവര്‍ വിജയം കാണുന്നു. ഇത് ഏറ്റവും അപകടകരമായ സ്ഥിതിയാണെന്നും എന്‍സിആര്‍ബി ഡേറ്റ പറയുന്നു.
2017-2018 വര്‍ഷങ്ങളില്‍ 46.06 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ എന്‍സിആര്‍ബി പിടിച്ചെടുത്തു. ഇതില്‍ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളുടെ രൂപത്തിലായിരുന്നു. അരുണാചല്‍ പ്രദേശ്, ഗോവ, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവടങ്ങളില്‍ നിന്ന് 2018 ല്‍ ഒരു കള്ളനോട്ട് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എന്‍സിആര്‍ബി പറയുന്നു.
Discussion about this post