ന്യൂഡൽഹി: ഇനുമുതൽ സർക്കാരിന്റെ വാർത്തകൾ നൽകിയാലേ മാധ്യമങ്ങൾക്കു പരസ്യം നൽകൂവെന്നുപറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ നടപടി സ്വീകരിച്ചാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
2019 ഡിസംബർ 16-ന് ഒരു വാർത്താസമ്മേളനത്തിലായിരുന്നു ഗെഹ്ലോട്ടിന്റെ പരാമർശം. ഇത്തരം പ്രസ്താവനകൾ ജനാധിപത്യമൂല്യങ്ങൾക്കു വിരുദ്ധവും മാധ്യമങ്ങളുടെ വിശ്വാസ്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതുമാണെന്നുകാട്ടി രാജസ്ഥാൻ ചീഫ് സെക്രട്ടറിക്ക് പ്രസ് കൗൺസിൽ നോട്ടീസയച്ചു.
മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ മൂന്നാഴ്ചവരെയാണ് സമയമനുവദിച്ചിരിക്കുന്നത്.
Discussion about this post