ന്യൂഡല്‍ഹി:നിര്‍ഭയ ബലാത്സംഗക്കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്കിയ ശുപാര്‍ശയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
അതെസമയം നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം ഇരുപത്തിരണ്ടിന് നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലാണ് ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പോലീസും ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയശേഷം പ്രതികള്‍ക്ക് പതിനാലുദിവസത്തെ സമയം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ചുമാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് പോലീസിനു വേണ്ടി ഹാജരായ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
അതെസമയം ദയാഹര്‍ജി ഇന്നുതന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post