മുംബൈ: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണ്‍ മോഡലായി എത്തുന്ന ബ്രാന്‍ഡുകള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം. ‘ബോയ്കോട്ട് ലക്സ്’ എന്ന ഹാഷ് ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനു പുറമെ ദീപിക മോഡലായി എത്തുന്ന മറ്റ് ബ്രാന്‍ഡുകളും ബഹിഷ്ക്കരിക്കണമെന്നും ആഹ്വാനമുണ്ട്.
വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ച ദീപിക പദുകോണിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികാരം തീര്‍ത്തത് താരം അഭിനയിച്ച പരസ്യം പിന്‍വലിച്ചിട്ടാണ്. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ് പിന്‍വലിച്ചത്. ഭിന്നശേഷിക്കാര്‍ക്കുള്ള തുല്യാവസരങ്ങളെക്കുറിച്ച് താരം പറയുന്ന വീഡിയോ പരസ്യമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ദീപിക പദുക്കോണ്‍ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സമരം നടക്കുന്ന സബര്‍മതി ധാബയിലെത്തി പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്. നിരവധി പ്രമുഖര്‍ ഇതിനോടകം താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post