ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരിക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ചു..! കെജ്‌രിവാളിനെ കുറ്റപ്പെടുത്തി ബിജെപി

ന്യൂഡല്‍ഹി: ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒമ്പത് വയസ്സുകാരിക്ക് ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്.

എന്നാല്‍ ഈ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംഭവം രാഷ്ട്രീയ വത്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കെജ്‌രിവാള്‍ എന്തിനാണ് രാജ്യ തലസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിയെ ടാഗ് ചെയ്താണ് തിവാരി ട്വീറ്റ് ചെയ്തത്.

അതേസമയം മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിക്ക് ചികിത്സ ലഭിച്ചതായി നദ്ദ റീട്വീറ്റ് ചെയ്തു.അവള്‍ക്ക് ചികിത്സ ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം ഞാന്‍ നല്‍കിയിട്ടുണ്ട്. ബിതിയയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും. ജെപി നദ്ദ കുറിച്ചു

Exit mobile version