ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. c
എന്നാല്‍ ഇ ബാങ്കിങ്ങ് തുടങ്ങി ചില പ്രത്യേക സൈറ്റുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവൂ. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്റ് പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ഇന്ന് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ജമ്മു കാശ്മീരില്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു സുപ്രീംകോടി ഉത്തരവ്. ഇതേ തുടര്‍ന്നാണ് നടപടി.
Discussion about this post