ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സര്‍ക്കാരാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് മുതല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നീക്കം. അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്റ് പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.
ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഈ മാസം പത്താം തിയതിയാണ് ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
Discussion about this post