ന്യൂഡല്‍ഹി; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയും ചെയ്തു. വധശിക്ഷ ഒഴിവാക്കാന്‍ നിയമപരമായ എല്ലാ വഴികളിലൂടെയും പ്രതികള്‍ ശ്രമം നടത്തുന്നുണ്ട്. ഈ മാസം 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിടെ നിയമപരമായ എല്ലാ വഴികളും പ്രതികള്‍
2012 ഡിസംബര്‍ 16 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയില്‍ വെച്ച് സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍ കുട്ടി ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ച് ദിവസത്തിനകം തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.