ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഡല്‍ഹിയില്‍ എത്തി. ഇന്നലെയാണ് സരീഫ് ഡല്‍ഹിയില്‍ എത്തിയത്.
മുഹമ്മദ് ജവാദ് സരീഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദഡിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ തുടങ്ങിയ റായ് സിന സംവാദത്തില്‍ ഇന്ന് മുഹമ്മദ് ജവാദ് സരീഫ് സംസാരിക്കുന്നുണ്ട്. പതിമൂന്ന് വിദേശകാര്യമന്ത്രിമാരാണ് റായ് സിന സംവാദത്തില്‍ പങ്കെടുക്കുന്നത്.
ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം മധ്യേഷ്യയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുമ്പോഴാണ് ഇറാന് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് മൂന്നരയ്ക്കാണ് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുക.
ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തും. വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷം ഇറാന് വിദേശകാര്യമന്ത്രി മുംബൈയിലേക്ക് തിരിക്കും. സംഘര്‍ഷം ഒഴിവാക്കണമെന്നും മധ്യേഷയിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post