ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി സുപ്രീംകോടതി അഭിഭാഷകര്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി മുതല്‍ ജന്തര്‍ മന്ദിര്‍ വരെ അഭിഭാഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും, നാഷ്ണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനും എതിരായിട്ടായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. നിരവധി അഭിഭാഷകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. ഉത്തര്‍പ്രദേശിലുണ്ടായ അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
Delhi: Supreme Court lawyers hold a protest march from SC to Jantar Mantar, against Citizenship Amendment Act (CAA), National Register of Citizens (NRC) and National Population Register (NPR). pic.twitter.com/xtULg8BKFa
— ANI (@ANI) January 14, 2020